Food

കുട്ടികൾക്കിഷ്ടപെടുന്ന ഒരു കിടിലൻ ഐറ്റം

കുട്ടികൾക്കിഷ്ടപെടുന്ന ഒരു കിടിലൻ ഐറ്റം ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ക്രീമി ചീസ് ബ്രെഡ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ബ്രെഡ് – എട്ടെണ്ണം
  • പാൽ – ഒരു കപ്പ്
  • ക്രീം ചീസ് – നാല് ടീസ്പൂൺ
  • പഞ്ചസാര – മൂന്ന് ടീസ്പൂൺ
  • ഷാഹി അണ്ടി പരിപ്പ് , പിസ്ത – ആവശ്യത്തിന്
  • കോൺഫ്ളവർ – രണ്ട് ടീസ്പൂൺ
  • വാനില എസ്സൻസ് – കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ഗ്ലാസ്സ് പാലെടുത്ത് അതിൽ കോൺഫ്ളവറും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. തിളച്ച് കഴിഞ്ഞാൽ അതിലേക്ക് ക്രീം ചീസും വാനില എസ്സൻസും ചേർക്കുക. നന്നായി കുറുകി വരുമ്പോൾ ഓഫ് ചെയ്യുക. ആവശ്യത്തിന് അണ്ടിപരിപ്പും പിസ്തയും ഫ്രൈ ചെയ്ത് ചെറിയ പീസ് ആക്കി ഇടുക. ബ്രെഡ് അരിക് കളഞ്ഞത് വെക്കുക. ശേഷം ബ്രെഡിലേക്ക് ഈ ക്രീമി ചീസ് സ്പ്രെഡ് ചെയ്ത് കൊടുക്കുക. നല്ല ടേസ്റ്റുള്ള ക്രീംമി ചീസ് ബ്രെഡ് റെഡി.