ഈന്തപഴം ഉണ്ടോ? എങ്കിൽ ഒരു കിടിലൻ ബജ്ജി റെഡി. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ബജ്ജി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഈന്തപഴം ഉള്ളിലെ കുരു കളഞ്ഞ് ഉടക്കാതെ മാറ്റി വെക്കുക. കടലപ്പൊടി , മുളകുപൊടി, കായപ്പൊടി, ഉപ്പ് ഇവ എല്ലാം യോജിപ്പിച്ചു കട്ടിയുള്ള പരുവത്തിൽ വെള്ളം ചേർത്ത് കലക്കി എടുക്കുക. ഈന്തപഴം ഓരോന്നായി എടുത്തു മാവിൽ മുക്കി മാവ് നന്നായി ഈന്തപഴത്തിൽ പിടിച്ച ശേഷം ചൂടായ എണ്ണയിലിട്ട് വറുത്തു കോരുക. ഒരു വെറൈറ്റി ഈന്തപഴം ബജി റെഡി.