Recipe

രാവിലെ കിടിലൻ ഓട്‌സ് ദോശ ഉണ്ടാക്കി നോക്കിയാലോ.? കിടിലൻ ആണ്

ചേരുവകള്‍:-

ഓട്‌സ് – 1 കപ്പ്
അരിപ്പൊടി – കാല്‍കപ്പ്
റവ – കാല്‍കപ്പ്
തൈര് – അര കപ്പ്
കുരുമുളക് പൊടിc- 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം:-

എണ്ണയൊഴികെ എല്ലാ ചേരുവകളും പാകത്തിനു വെള്ളമൊഴിച്ചു നല്ലതുപോലെ മിക്സ്‌ ചെയ്ത് 15 മിനിറ്റ് മാറ്റിവയ്ക്കണം. അപ്പോള്‍ ഓട്‌സ് കുതിര്‍ന്നു മയമുള്ളതാകും. ഒരു പാന്‍ ചൂടാക്കുക. ഓട്‌സ് മാവ് എടുത്ത് പാനില്‍ ഒഴിച്ചു പരത്തുക. വശങ്ങളില്‍ അല്‍പം എണ്ണ തൂവിക്കൊടുക്കാം. ഒരു വശം വെന്തുകഴിയുമ്പോള്‍ മറുവശം മറിച്ചിടണം. ഇരുഭാഗവും നല്ലപോലെ വെന്തുകഴിഞ്ഞാല്‍ ചട്‌നി കൂട്ടി ചൂടോടെ കഴിക്കാം.