Recipe

ചിക്കൻ മസാല ദോശ കഴിച്ചിട്ടുണ്ടോ.? കിടിലൻ ടേസ്റ്റ് ആണ്

ചേരുവകൾ

ദോശമാവ് -ആവശ്യത്തിന്
എല്ലില്ലാത്ത ചിക്കൻ – അരക്കിലോ
വെളിച്ചെണ്ണ – രണ്ട് ടേബിൾസ്പൂൺ
സവാള നീളത്തിൽ അരിഞ്ഞത് – 4
ഇഞ്ചി – ഒരിഞ്ചു കഷണം
വെളുത്തുള്ളി – 5 അല്ലി
പച്ചമുളക്- 4
കറിവേപ്പില – രണ്ട് കതിർപ്പ്
തക്കാളി – ഒന്ന്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മുളകുപൊടി – രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി – രണ്ട് ടീസ്പൂൺ
ഗരംമസാല – ഒരു ടീസ്പൂൺ
കട്ടി തേങ്ങാപ്പാൽ – കാൽ കപ്പ്

തയാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി നീളത്തിൽ അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ചെറുതായി അരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക.
സവാള വെന്തു നിറം മാറി തുടങ്ങുമ്പോൾ മസാല പൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക.
ഇടത്തരം തീയിൽ അടച്ചു വച്ച് 10 മിനിറ്റ് വേവിക്കുക. വെള്ളം ചേർക്കേണ്ട ആവശ്യമില്ല ചിക്കനിലെ വെള്ളം കൊണ്ടു തന്നെ നന്നായി വെന്തു കിട്ടും.
ചിക്കൻ വെന്ത് വെള്ളം വറ്റി കഴിയുമ്പോൾ കട്ടി തേങ്ങാപ്പാൽ ചേർത്ത് യോജിപ്പിക്കുക. കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം.
ഒരു ദോശ കല്ല് ചൂടാക്കി, ദോശ കനം കുറച്ചു പരത്തി അല്പം നെയ്യൊഴിച്ച ശേഷം തയാറാക്കി വച്ച മസാല ചേർത്ത് മടക്കി എടുക്കാം.
രുചികരമായ ചിക്കൻ മസാല ദോശ തയാർ.