Kerala

മലയാളികളായ ബേക്കറി ഉടമകളെ മരിച്ച നിലയിൽ കണ്ടെത്തി – malayali bakery owners found dead

കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം തുടിയല്ലൂരിലാണ് ഇരുവരും ബേക്കറി നടത്തിയിരുന്നത്

കോയമ്പത്തൂരിൽ മലയാളികളായ ബേക്കറി ഉടമകളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ്‌, മഹേഷ് എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബേക്കറി തുറക്കാതെ വന്നതോടെ പ്രദേശവാസികൾ വിശ്വനാഥപുരത്തെ ഇവരുടെ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.

കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം തുടിയല്ലൂരിലാണ് ഇരുവരും ബേക്കറി നടത്തിയിരുന്നത്. സംഭവത്തിൽ തുടിയല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

STORY HIGHLIGHT: malayali bakery owners found dead