നടനും ആന്ധ്രാ പ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ മകന് സിങ്കപ്പൂരിലെ റിവർ വാലിയിലെ സ്കൂളിലുണ്ടായ തീപ്പിടിത്തത്തിൽ പൊള്ളലേറ്റു. ഇളയമകൻ മാർക്ക് ശങ്കറിനാണ് പരിക്കേറ്റത്. വിവരമറിഞ്ഞതിനെത്തുടർന്ന് ഔദ്യോഗികപരിപാടികളെല്ലാം റദ്ദാക്കി സിങ്കപ്പൂരിലേക്ക് തിരിച്ചിരിക്കുകയാണ് പവൻ കല്യാൺ. മാർക്കിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പരിക്കുണ്ടെന്നാണ് വിവിധ മാധ്യമങ്ങൾ നൽകുന്ന വിവരം.
ചൊവ്വാഴ്ചയാണ് സിങ്കപ്പൂരിലെ സ്കൂളിൽ തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിൽ 15 പേർക്ക് പരിക്കുണ്ട്. മാർക്കിന്റെ കൈകളിലും കാലുകളിലും പൊള്ളലേക്കുകയും പുക ശ്വസിച്ചതിനാൽ ശ്വാസതടസവും അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
മാർക്ക് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചതായും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയതായും മന്ത്രിയും ജനസേനാ പാർട്ടി നേതാവുമായ നഡേന്ദ്ല മനോഹർ അറിയിച്ചു.
STORY HIGHLIGHT: singapore school fire