ചേരുവകൾ
1) ബാർലി – 1 കപ്പ്
2) തഴുതാമയില – 2 കൈപിടി നിറയെ
3) നാളികേരം ചിരവിയത് – 1 കപ്പ്
4) ചെറിയ ഉള്ളി – 10 or 15 എണ്ണം
5) ഇഞ്ചി – ചെറിയ കഷ്ണം ചതച്ചത്
6) പച്ചമുളക് – 2 എണ്ണം
7) കറിവേപ്പില – 2 തണ്ട്
8കടുക് ,ഉഴുന്ന് – അര സ്പൂൺ
9) ഉപ്പ് – ആവിശ്യത്തിന്
10) വെളിച്ചെണ്ണ – പാകത്തിന്
11) വെള്ളം – 4 കപ്പ്
പാചക വിധം :
ബാർലി കഴുകി വൃത്തിയാക്കി നാല് കപ്പ് വെള്ളവും ആവിശ്യത്തിന് ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക. ശേഷം ഒരുപാത്രത്തിലേക് ഊറ്റി വക്കുക.
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ കടുക് , ഉഴുന്ന് പൊട്ടിക്കുക. അതിലേക്കു ചെറിയ ഉള്ളി , പച്ചമുളക് , ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക. അല്പം ഉപ്പ് ചേർക്കുക.ഇതിലേക്കു ചെറുതായി അരിഞ്ഞ തഴുതാമയില ഇടുക. 2 മിനിറ്റു വഴറ്റി ഇതിലേക്ക് ചിരവിയ നാളികേരവും യും ഇട്ട് വഴറ്റിയതിനു ശേഷം വേവിച്ചുവച്ചിരിക്കുന്ന ബാർലിയും വേപ്പിലയും ചേർത്ത് നന്നായിമിക്സ് ചെയ്യുക. ശേഷം സെർവ് ചെയ്യാം. നല്ല ഹെൽത്തി ടേസ്റ്റി ഉപ്പുമാവ് റെഡി.