ചേരുവകൾ
റാഗി
തക്കാളി
ബീൻസ്
കാരറ്റ്
എണ്ണ
വെളിച്ചെണ്ണ
കടുക്
വറ്റൽമുളക്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ഒരു കപ്പ് റാഗി പൊടിച്ചതിലേയ്ക്ക് വെള്ളവും, ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാം.
മറ്റൊരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് കടുകും വറ്റൽമുളകും ചേർത്തു വറുക്കാം.
അതിലേയ്ക്ക് കാരറ്റ്, ബീൻസ്, തക്കാളി തുടങ്ങി ലഭ്യമായ പച്ചക്കറികൾ ചെറുതായി അരിഞ്ഞു ചേർത്തു വഴറ്റാം.
അതിലേയ്ക്ക് വറുത്തെടുത്ത റാഗിപ്പൊടി ചേർക്കാം.
ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചിളക്കിയെടുക്കാം. വെള്ളം വറ്റിയതിനു ശേഷം അടുപ്പണച്ച് ചൂടോടെ കഴിക്കാം.