Kerala

ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം; ഗസ്റ്റ് അധ്യാപകനെ പിരിച്ചുവിടാന്‍ തീരുമാനിച്ച് കേരള സര്‍വകലാശാല – mba students answer sheet missing

പ്രൊജക്ട് ഫിനാന്‍സ് എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകൾ നഷ്ടമായത്

എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ ഗസ്റ്റ് അധ്യാപകനെ പിരിച്ചുവിടാന്‍ തീരുമാനിച്ച് കേരള സര്‍വകലാശാല. സെനറ്റ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മലാണ് ഗസ്റ്റ് അധ്യാപകന്‍ എ. പ്രമോദിനെ പിരിച്ചുവിടാന്‍ തീരുമാനമായത്.

ഏഴ് കോളേജുകളിലായി ഏപ്രില്‍ ഏഴിനാണ് വിദ്യാര്‍ഥികളുടെ പുനഃപരീക്ഷ നടത്തിയത്. അതേസമയം 71 വിദ്യാര്‍ഥികളുടേയും പുനഃപരീക്ഷയ്ക്കുള്ള ചെലവ് എ. പ്രമോദ് ജോലിചെയ്തിരുന്ന വിദ്യാഭ്യാസ സ്ഥാപനം വഹിക്കണമെന്നും. പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ക്ക് 22-ന് വീണ്ടും പരീക്ഷ നടത്തുമെന്നും നാല് ദിവസത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്നും വിസി അറിയിച്ചിരുന്നു.

പാലക്കാട്ടേക്ക് ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് പ്രൊജക്ട് ഫിനാന്‍സ് എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകൾ നഷ്ടമായത്. നഷ്ടപ്പെട്ടവയില്‍ അഞ്ച് കോളേജുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താനായിരുന്നു സര്‍വകലാശാലാ തീരുമാനം. സംഭവത്തിൽ പ്രതിഷേധം കനത്തതോടെയാണ് വി.സി. അധ്യാപകനെതിരെ നടപടിയെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

STORY HIGHLIGHT: mba students answer sheet missing