Kerala

വന്ദേഭാരത് ട്രെയിനില്‍ താഴെവീണ ഭക്ഷണപ്പൊതികള്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം – vande bharat food

ഭക്ഷണം ബുക്ക് ചെയ്തവര്‍ക്ക് പകരമായി മറ്റൊന്ന് നല്‍കാമെന്ന് ട്രെയിനിലെ ജീവനക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്

വന്ദേഭാരത് ട്രെയിനില്‍ താഴെവീണ ഭക്ഷണപ്പൊതികള്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം. തിരുവനന്തപുരം – കാസര്‍കോട് വന്ദേഭാരത് ട്രെയിനിലാണ് സംഭവം. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ട്രെയിനില്‍ കയറ്റാനായി ഭക്ഷണം നിറച്ച ട്രേകള്‍ എത്തിച്ച സമയത്ത് പ്ലാറ്റ്‌ഫോമിലേക്ക് ഭക്ഷണപ്പൊതികള്‍ മറിഞ്ഞ് വീഴുകയായിരുന്നു.

ഇതിൽ ഭൂരിഭാഗം പൊതികളില്‍ നിന്നും ഭക്ഷണം താഴെ വീണിരുന്നു. കൂടാതെ മിക്ക ഭക്ഷണപ്പൊതികളും തുറന്നുപോവുകയുംചെയ്തു. മലിനമാകാനുള്ള സാധ്യത വകവെയ്ക്കാതെ കേറ്ററിങ് ജീവനക്കാര്‍ മറിഞ്ഞു പോയ ഭക്ഷണം വീണ്ടും ട്രേകളില്‍ നിറച്ച് ട്രെയിനില്‍ കയറ്റുകയായിരുന്നു.

ഭക്ഷണം ബുക്ക് ചെയ്തവര്‍ക്ക് പകരമായി മറ്റൊന്ന് നല്‍കാമെന്ന് ട്രെയിനിലെ ജീവനക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ വിവരം ട്രെയിനിലെ ജീവനക്കാരെ അറിയിക്കുകയും റെയില്‍ മദദ് പോര്‍ട്ടലില്‍ പരാതിപ്പെടുകയും ചെയ്തു.

STORY HIGHLIGHT: vande bharat food