India

ചൂട് താങ്ങാനാകാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കുഴഞ്ഞുവീണു – p chidambaram faints

കുഴഞ്ഞുവീണ ചിദംബരത്തിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താങ്ങിയെടുത്തുകൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിരുന്നു

ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന പാര്‍ട്ടി കണ്‍വെന്‍ഷനിടെ കനത്ത ചൂട് താങ്ങാനാകാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കുഴഞ്ഞുവീണു. ചിദംബരത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി ചിദംബരം വ്യക്തമാക്കി.

അഹമ്മദാബാദിലെ സാബര്‍മതി നദീതീരത്ത് വെച്ചാണ് കോണ്‍ഗ്രസിന്റെ കണ്‍വെന്‍ഷന്‍ നടക്കുന്നത്. കുഴഞ്ഞുവീണ ചിദംബരത്തിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താങ്ങിയെടുത്തുകൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിരുന്നു.

STORY HIGHLIGHT: p chidambaram faints