പത്തനാപുരത്ത് ഡ്യൂട്ടിക്കിടെ മദ്യപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. പോലീസ് കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്.ഐ. സന്തോഷ് കുമാര്‍, ഡ്രൈവര്‍ സുമേഷ് ലാല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മദ്യപിച്ച പോലീസ് ഉദ്യോഗസ്ഥരുടെ വാഹനം നാട്ടുകാര്‍ തടഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവരം ഉന്നത ഉദ്യോഗസ്ഥർ അറിയുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. വാഹനം തടഞ്ഞ നാട്ടുകാര്‍ക്കിടയിലൂടെ വാഹനമോടിക്കുകയും കാര്യങ്ങള്‍ കൃത്യമായി അന്വേഷിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൂടാതെ സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രസ്താവിക്കുകയും ചെയ്തിരുന്നു.
STORY HIGHLIGHT: police suspended drinking duty