Kerala

11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; അമ്മയ്ക്കും സുഹൃത്തിനുമെതിരെ കേസ് – sexually assaulted mother and friend arrested

അമ്മയുടെ ആൺ സുഹൃത്ത് 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അമ്മയ്ക്കും സുഹൃത്തിനുമെതിരെ കേസെടുത്ത് പോലീസ്. സുഹൃത്തിനെ ഒന്നും അമ്മയെ രണ്ടും പ്രതികളാക്കി വഞ്ചിയൂർ പോലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. മാതാപിതാക്കളുടെ വേർപിരിയലുമായി ബന്ധപ്പെട്ട് കോടതിയിൽ നടത്തിയ കൗൺസലിങ്ങിനിടെയാണ് കുട്ടി ലൈംഗികാതിക്രമം വെളിപ്പെടുത്തിയത്.

പിതാവ് ഫ്ലാറ്റിൽ ഇല്ലാത്ത ദിവസം കുട്ടിയെ അമ്മ സുഹൃത്തിനൊപ്പം ഉറങ്ങാൻ പറഞ്ഞുവിടുകയും ഉറക്കത്തിനിടയിൽ അമ്മയുടെ സുഹൃത്ത് പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. കോടതി നിർദേശ പ്രകാരമാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തത്.

STORY HIGHLIGHT: sexually assaulted mother and friend arrested