കൊച്ചി കാക്കനാട് ജില്ലാ ജയിലിൽ പോലീസ് ഉദ്യോഗസ്ഥന്റെ കൈ തല്ലിയൊടിച്ച് മോഷണക്കേസ് പ്രതികൾ. അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫിസര്‍ അഖില്‍ മോഹനന്‍റെ കൈയാണ് മോഷണക്കേസിൽ പിടിയിലായ അഖിൽ, അജിത് എന്നിവർ ചേർന്ന് തല്ലിയോടിച്ചത്. പ്രതികൾ ബഹളംവച്ചതു ചോദ്യം ചെയ്തതിന് അഖിലും അജിത്തും അസി. പ്രിസൺ ഓഫിസറെ ആക്രമിക്കുകയായിരുന്നു.
പരുക്കേറ്റ അഖിൽ മോഹനനെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
STORY HIGHLIGHT: Jail inmate attack prison officer