ചിയ വിത്തുകള്‍ ആരോഗ്യഗുണങ്ങളില്‍ മികച്ചതാണ്. ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച ഭക്ഷണം കൂടിയാണിത്. ചിയ വിത്തുകള്‍ കുതിര്‍ത്ത് പാലിലോ ജ്യൂസിലോ ചേര്‍ത്ത് കഴിയ്ക്കാം. എന്നാൽ ആരോഗ്യമായിരിക്കാൻ തയ്യാറാക്കിയാലോ ഒരു ചിയ സീഡ് ഷേക്ക്.
ചേരുവകൾ
- സാബൂൺ അരി – 1/2 കപ്പ്
- പഞ്ചസാര – 1/4 കപ്പ്
- നേന്ത്രപ്പഴം – 1/2 കപ്പ് (ചെറുതായിട്ട് അരിഞ്ഞത്)
- പാൽ – 1 കപ്പ് (തിളപ്പിച്ചത്)
- ചിയാ സീഡ് – 1 ടീസ്പൂൺ
- തേൻ – ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
സാബൂൺ അരി പഞ്ചസാരയും അൽപ്പം വെള്ളവും ചേർത്ത് വേവിച്ചു വറ്റിച്ചെടുക്കുക. പിന്നീട് ഒരു ഗ്ലാസിൽ ചെറുതായി അരിഞ്ഞ നേന്ത്ര പഴം ചേർക്കുക. ശേഷം വേവിച്ച് വറ്റിച്ചു വച്ച സാബൂൺ അരിയിലേക്ക് പഞ്ചസാര കൂടി ചേർക്കുക. പിന്നീട് വെള്ളത്തിൽ കുതിർത്ത ചിയാ സീഡ് ചേർക്കുക. ശേഷം മധുരത്തിനു ആവശ്യമായ തേൻ ഒഴിച്ച് തിളപ്പിച്ചാറിയ പാൽ ഒഴിച്ച് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കാം.
STORY HIGHLIGHT: chia seed shake