Recipe

വേനലിൽ മനസ്സും ശരീരവും ഒരുപോലെ കുളിരാൻ തണ്ണിമത്തൻ കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക് ആയാലോ – water melon drink

ചുട്ടുപൊള്ളുന്ന വെയില്‍ദിനങ്ങളില്‍ ഉന്മേഷം പകരാന്‍ തണ്ണിമത്തനെക്കാള്‍ മികച്ച ഒരു ഫലമില്ല. വൈറ്റമിനുകളായ സി, എ എന്നിവയും പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്നു. എന്നാൽ തയ്യാറാക്കാം തണ്ണിമത്തൻ കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക്.

ചേരുവകൾ

  • തണ്ണിമത്തൻ – 2 കപ്പ്
  • പുതിനയില – 3
  • നാരങ്ങ നീര് – 1
  • പഞ്ചസാര – ആവശ്യത്തിന്
  • ഉപ്പ് – 1 നുള്ള്
  • വെള്ളം
  • ഐസ് ക്യൂബ്

തയ്യാറാക്കുന്ന വിധം

തണ്ണിമത്തനും പുതിന ഇലയും നാരങ്ങ നീരും പഞ്ചസാരയും ഉപ്പും ആവശ്യത്തിന് വെള്ളവും മിക്സിയുടെ ജാറിലിട്ട് നന്നായിട്ട് അടിച്ചെടുക്കുക. അരിച്ചെടുത്തതിന് ശേഷം ചെറുതായി അരിഞ്ഞെടുത്തിട്ടുള്ള തണ്ണിമത്തനും ഐസ്ക്യൂബ്സും ചേർത്ത് വിളംബാം.

story highlight: water melon drink