മാമ്പഴക്കാലം അല്ലെ? കിടിലൻ സ്വാദിൽ ഒരു മാമ്പഴ പപ്പടം തയ്യാറാക്കിയാലോ? എരിവും പുളിയും അല്പം മധുരവുമൊക്കെ ചേർന്ന രുചിയിലുള്ള പപ്പടം.
ആവശ്യമായ ചേരുവകൾ
- 1 കിലോ (പഴുത്ത) മാമ്പഴം
- 1/4 കപ്പ് പഞ്ചസാര
- 5-6 എണ്ണം (ഓപ്ഷണൽ) കുരുമുളക്
- 4 എണ്ണം ചെറിയ ഏലയ്ക്ക
- 1/2 ടീസ്പൂൺ ബ്ലാക്ക് സാൾട്ട്
- 1/2 ടീസ്പൂൺ നെയ്യ്
തയ്യാറാക്കുന്ന വിധം
ആദ്യം, മാമ്പഴം കഴുകി തൊലി കളഞ്ഞ് പൾപ്പ് മുറിച്ച് ഒരു പാത്രത്തിൽ എടുക്കുക. കുരുമുളകും ഏലക്കായും വെവ്വേറെ നന്നായി പൊടിക്കുക. ഇതിനു ശേഷം മിക്സിയിൽ മാമ്പഴ കഷ്ണങ്ങളും പഞ്ചസാരയും ഇട്ട് നന്നായി അരച്ചെടുക്കുക. ഒരു ഉരുളിയിൽ മാമ്പഴ സ്ലറി ഇട്ട് ഗ്യാസിൽ വെച്ച് മീഡിയം തീയിൽ വേവിക്കുക. അതോടൊപ്പം കുരുമുളക് പൊടി, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക.
മാമ്പഴ ജ്യൂസ് തിളച്ചു തുടങ്ങുമ്പോൾ, ഒരു സ്പൂൺ കൊണ്ട് ഇളക്കി ഏകദേശം 10 മിനിറ്റ് വേവിക്കുക പൾപ്പ് കട്ടിയാകുന്നത് വരെ ഇങ്ങനെ ചെയ്യുക. ഇതിനുശേഷം ഗ്യാസ് ഓഫ് ചെയ്യുക. ഇനി ഒരു പരന്ന പ്ലേറ്റിൽ നെയ്യ് പുരട്ടുക. ഇതിനുശേഷം പ്ലേറ്റിൽ മാമ്പഴ സ്ലറി ഒഴിച്ച് ഒരു സ്പൂണിന്റെ സഹായത്തോടെ തുല്യമായി പരത്തുക. ഇനി പ്ലേറ്റ് ഉണങ്ങാൻ വെയിലത്ത് വയ്ക്കുക. വെയിൽ ശക്തമാണെങ്കിൽ മാമ്പഴ പപ്പടം ഒരു ദിവസം കൊണ്ട് ഉണങ്ങികിട്ടാറുണ്ട്. ഒരു ദിവസം കൊണ്ട് ഉണങ്ങാതെ വന്നാൽ മാമ്പഴപപ്പടം പൊതിഞ്ഞ് സൂര്യൻ അസ്തമിച്ചതിന് ശേഷം അടുപ്പിനടുത്തു വയ്ക്കുക. അടുത്ത ദിവസം വീണ്ടും വെയിലത്ത് വയ്ക്കുക.
ഉണങ്ങിയ മാമ്പഴപപ്പടം പ്ലേറ്റിൽ നിന്ന് എടുത്ത് (മുഴുവൻ ഉണങ്ങിക്കഴിഞ്ഞാൽ പപ്പടം എളുപ്പത്തിൽ പുറത്തുവരും) കത്തി ഉപയോഗിച്ച് ഇഷ്ടമുള്ള ആകൃതിയിൽ മുറിക്കുക. ഇത് ഉടൻ ഉപയോഗിക്കാം ഉണങ്ങിയ ഗ്ലാസ് പാത്രത്തിൽ സൂക്ഷിച്ച് വെച്ചാൽ ഒരു മാസത്തേക്ക് ഉപയോഗിക്കാൻ കഴിയും.