Sports

ചെന്നൈക്കെതിരായ മത്സരത്തിനിടെ ഗ്ലെൻ മാക്സ്‌വെല്ലിന് പിഴ ഈടാക്കി | Glen Maxwell

ഐ പി എല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം വരുന്ന കുറ്റകൃത്യം ചെയ്തതിനാണ് മാക്സ്‌വെല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്

പഞ്ചാബ് കിംഗ്സ് ഓള്‍റൗണ്ടര്‍ ഗ്ലെൻ മാക്സ്‌വെല്ലിന് പി‍ഴ ശിക്ഷ ലഭിച്ചു. ചെന്നെ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിന് മികച്ച വിജയം നേടാനായെങ്കിലും മാക്സ്‌വെല്ലിന് തിളങ്ങാനായിരുന്നില്ല.

അദ്ദേഹം 2 പന്തില്‍ ഒരു റണ്‍സാണ് നേടിയത്. രവിചന്ദ്രന്‍ അശ്വിന്‍ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. എന്നാല്‍, ഈ മത്സരത്തില്‍ അദ്ദേഹത്തിന് പി‍ഴശിക്ഷ ലഭിച്ചു. ഐ പി എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ബി സി സി ഐ മാക്സ്‌വെല്ലിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയത്. കൂടാതെ, അദ്ദേഹത്തിന്റെ അച്ചടക്ക റെക്കോര്‍ഡില്‍ ഒരു ഡീമെറിറ്റ് പോയിന്റും ചേര്‍ത്തു. മാക്സ്‌വെല്‍ ആര്‍ട്ടിക്കിള്‍ 2.2 (മത്സരത്തിനിടെ ഫിക്സ്ചറുകളും ഫിറ്റിംഗുകളും ദുരുപയോഗം ചെയ്തത്) പ്രകാരം ലെവല്‍ 1 കുറ്റം സമ്മതിക്കുകയും മാച്ച് റഫറിയുടെ നടപടി അംഗീകരിക്കുകയും ചെയ്തതായി ബി സി സി ഐ പ്രസ്താവനയില്‍ പറഞ്ഞു.

കളിക്കാര്‍ക്കും ടീം ഒഫീഷ്യല്‍സിനും വേണ്ടിയുള്ള ഐ പി എല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം വരുന്ന കുറ്റകൃത്യം ചെയ്തതിനാണ് മാക്സ്‌വെല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

content highlight: Glen Maxwell