വഖഫ് നിയമത്തിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി, എസ്ഐഒ സംഘടനകൾ നടത്തിയ സമരത്തിൽ സംഘർഷം. കോഴിക്കോട് വിമാനത്താവളത്തിൽ നടത്തിയ മാർച്ചിലാണ് സംഭവം. പൊലീസ് അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയത്. വിമാനത്താവളം ഉപരോധിക്കുമെന്നായിരുന്നു സമരക്കാർ പറഞ്ഞിരുന്നത്. മാർച്ച് വിമാനത്താവള റോഡ് ഉപരോധിച്ചതോടെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. എന്നാൽ, യാത്രക്കാരെ സമരക്കാർ തടഞ്ഞതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഗ്രനേഡ് ഉപയോഗിച്ചും സമരക്കാരെ നീക്കാൻ ശ്രമിച്ചു. ചില സമരക്കാര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് നേതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തി. സമാധാനപരമായി സമരം ചെയ്യാന്‍ പൊലീസ് അനുമതി നല്‍കി.