കുട്ടികൾ ഒന്നും കഴിക്കുന്നില്ലെന്ന പരാതിയാണോ. കുട്ടികൾക്ക് എളുപ്പത്തിൽ തയ്യാറാക്കി നൽകാം സ്വാദിഷ്ടമായ ഈ ഡ്രൈ ഫ്രൂട്ട്സ് ചോക്കോ ഷേക്ക്.
ചേരുവകൾ
- ഈന്തപ്പഴം അരിഞ്ഞത് – ¼ കപ്പ്
- ബദാം അരിഞ്ഞത് – ¼ കപ്പ്
- ഉണക്ക മുന്തിരി – ¼ കപ്പ്
- അണ്ടിപ്പരിപ്പ് അരിഞ്ഞത് – ¼ കപ്പ്
- പഴം നുറുക്കിയത് – 1 എണ്ണം
- കൊക്കോ പൗഡർ – 1 ടേബിൾസ്പൂൺ
- പാൽ – 2 കപ്പ്
തയ്യാറാക്കുന്ന വിധം
മിക്സിയുടെ വലിയ ജാറിലേക്ക് അറിഞ്ഞ ഈന്തപ്പഴം, ബദാം, ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ്, നുറുക്കിയ പഴം, കൊക്കോ പൗഡർ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. നന്നായി അരഞ്ഞുകിട്ടുന്നതിനു വേണമെങ്കിൽ കുറച്ചു പാലു കൂടി ചേർക്കാവുന്നതാണ്. ശേഷം പാലു മുഴുവനും ചേർത്ത് അടിച്ചെടുത്താൽ ഡ്രൈ ഫ്രൂട്ട്സ് ചോക്കോ ഷേക്ക് തയാർ. മധുരം ആവശ്യമെങ്കിൽ മാത്രം പഞ്ചസാര ചേർക്കാം.
STORY HIGHLIGHT: dry fruits choco milk shake