ഏത്തയ്ക്കാപ്പം കഴിക്കാത്ത മലയാളി ആരും തന്നെ ഉണ്ടാവില്ല. കുട്ടികൾക്കും തയ്യാറാക്കി നൽകാം കേരളാ സ്റ്റൈൽ പഴംപൊരി അതും നല്ല കിടിലൻ രുചിയിൽ.
ചേരുവകൾ
- ഏത്തയ്ക്ക പഴുത്തത് – 2 എണ്ണം
- മൈദ – ഒരു കപ്പ്
- അരിപ്പൊടി – അര കപ്പ്
- പഞ്ചസാര – രണ്ടു ടേബിൾ സ്പൂൺ
- ഉപ്പ് – ഒരു നുള്ള്
- ബേക്കിങ് സോഡ – ഒരു നുളള്
- ജീരകം – ഒരു നുള്ള്
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തൊലി കളഞ്ഞ പഴം രണ്ടായി മുറിക്കുക. മുറിച്ച കഷ്ണം നീളത്തിൽ മൂന്നായി അരിഞ്ഞെടുത്തു മാറ്റിവയ്ക്കുക. മൈദ ഒരു പാത്രത്തിലേക്ക് പകരുക. അതിലേക്ക് അരിപ്പൊടിയും പഞ്ചസാരയും ചേർക്കുക. ചേരുവയിലേക്ക് വെള്ളം അൽപാൽപം വീതം ചേർത്ത് കട്ടിയുള്ള മാവു തയാറാക്കണം. ചേരുവകൾ കുറുകി നല്ല പാകമായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന പഴ കഷ്ണങ്ങൾ മാവിൽ മുക്കി എണ്ണയിൽ കരുകരുപ്പായി വറുത്തു കോരുക.
STORY HIGHLIGHT: banana fry