വെയിലത്ത് ക്ഷീണിച്ച് വിയര്‍ത്തൊലിച്ച് കയറി വരുമ്പോള്‍ നല്ല തണുത്ത ഒരു ഇളനീര് കുടിക്കുന്ന സുഖം മറ്റൊന്നിനുമില്ല. ഇളനീര് കൊണ്ട് ജൂസും ഷെയ്ക്കും ഐസ്ക്രീമുമെല്ലാമുണ്ട്. തയ്യാറാക്കാം അങ്ങനെ ഒരു ഇളനീർ മിൽക്ക് ഷേക്ക്.
ചേരുവകൾ
- ഇളനീർ – 1
- തണുപ്പിച്ച പാൽ – ആവശ്യത്തിന്
- പഞ്ചസാര – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ഇളനീർ കാമ്പ് എടുത്തു അതിലേക്കു തണുപ്പിച്ച പാലും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അതിലേക്കു കുറച്ചു ഇളനീർ ചെറുതായി മുറിച്ചതും കുറച്ചു നട്സും ചേർത്ത് കുടിക്കാം.
STORY HIGHLIGHT: tender coconut milk shake