Kerala

കൊച്ചിയിൽ ലഹരിയുടെ കേന്ദ്രം ഭിക്ഷാടക സംഘങ്ങൾ; ഇവരെ നിയന്ത്രിക്കുന്നത് ഉന്നതരും, ചോദ്യം ചെയ്താൽ തല്ലുറപ്പ് | Ernakulam mafia

ബാറിനു സമീപത്തായി വിളയാടുന്ന അമ്മയും കുഞ്ഞും നാടോടി എന്നപോലെ ജീവിക്കുകയാണ്

കൊച്ചിയിൽ ഭിക്ഷാടനത്തിന്റെ മറവിൽ ലഹരിസംഘങ്ങൾ വിലസുന്നു. കുട്ടികളെ പലയിടത്തു നിന്നും തട്ടികൊണ്ടു വന്നാണ് ഇത്തരം സം​ഘങ്ങൾ ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ വി​ഹരിക്കുന്നത്. കൊച്ചിയിൽ ഇക്കഴി‍ഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിൽ‌ കുട്ടികളുമായി നടക്കുന്ന സ്ത്രീകളുടെ പക്കൽ നിന്നും ഹാൻസ് പോലെയുള്ള ലഹരിവസ്തുക്കളും കണ്ടെടുത്തു. മുഖത്ത് ചെളി പുരട്ടി ഭിക്ഷാടനത്തിന് ഉപയോ​ഗിക്കുകയാണ് ഇത്തരം സംഘങ്ങൾ ചെയ്യുന്നതെന്നും നാട്ടുകാർ പറയുന്നു.

ബാറിനു സമീപത്തായി വിളയാടുന്ന അമ്മയും കുഞ്ഞും നാടോടി എന്നപോലെ ജീവിക്കുകയാണ്. പകലന്തിയോളം ഇത്തരം കുട്ടികളെ കച്ചവടെ ചെയ്യാനും സംഘം ഉപയോ​ഗിക്കുന്നുണ്ട്. കോട്ടും സ്യൂട്ടുമിട്ട ഒരു വ്യക്തിയാണ് ഈ ഉന്നത സംഘത്തെ നയിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പൊതു പ്രവർത്തകൻ വിഷയത്തിൽ ഇടപെട്ടാൽ കയ്യേറ്റം ചെയ്യാനും സമീപത്ത് ആളുകളുണ്ട്. ഇങ്ങനെയാണ് സംഘത്തിന്റെ പ്രവർത്തനം. തട്ടികൊണ്ടുവരുന്ന കുട്ടികളാണ് ഇതിലേറെയും.

കേരളത്തിൽ ഭിക്ഷാടനം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സംഘങ്ങൾ വിളയാടുന്നത്. പോലീസ് നോക്കുകുത്തിയാകുന്നതാണ് പ്രധാന കാരണം. ഇനി ഒരിടത്തു നിന്ന് ഇവരെ ഓടിച്ചാൽ തന്നെ മറ്റൊരിടത്ത് ചെന്നു പാർക്കുകയും ചെയ്യും. കേരളത്തിൽ ദിനംപ്രതി കാണാതാകുന്ന കുട്ടികളിൽ എത്ര പേരെ തിരികെ കിട്ടുന്നു എന്നുള്ള കണക്ക് നമുക്ക് മുൻപിലുണ്ട. തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകളും കെട്ടുകണക്കിനാണ് എന്നതാണ് യാഥാർഥ്യം.

content highlight: Ernakulam mafia