ഏപ്രില്‍ 20 മുതല്‍ മേയ് മാസം 5 വരെ വഖഫ് നിയമത്തെക്കുറിച്ച് രാജ്യവ്യാപക പ്രചാരണം നടത്താന്‍ ബിജെപി. സ്വന്തം മണ്ഡലത്തില്‍ ചുരുങ്ങിയത് ഒരു പ്രചാരണയോഗത്തില്‍ എങ്കിലും പാര്‍ട്ടിയുടെ എല്ലാ എംപിമാരും എംഎല്‍എമാരും പങ്കെടുക്കണമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ നല്‍കിയിരിക്കുന്ന നിര്‍ദേശം. വഖഫ് നിയമത്തിന്റെ ഗുണവശങ്ങള്‍ ജനങ്ങളോടു വിശദീകരിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.
പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയതലത്തില്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിൽ വഖഫിന്റെ ഗുണഗണങ്ങളെ കുറിച്ച് വിശദീകരിക്കും. സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും പ്രചാരണ പരിപാടികള്‍ നടത്തും.
നിയമത്തിന്റെ പ്രചാരണത്തിന് ദേശീയതലത്തില്‍ ഒരു സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. രാധാമോഹന്‍ ദാസിന്റെ നേതൃത്വത്തിലായിരിക്കും പ്രചാരണ സമതിയുടെ പ്രവര്‍ത്തനം നടക്കുക.
STORY HIGHLIGHT: bjp explaining the benefits of waqf act