കണ്ണൂര്‍ ഉളിക്കലില്‍ കടയ്ക്കുള്ളിലെ ചില്ലുകൂട്ടില്‍ കുടുങ്ങിയ അടയ്ക്കാ കുരുവിയെ ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ജഡ്ജി നേരിട്ട് സ്ഥലത്തെത്തി രക്ഷപ്പെടുത്തി. കേസില്‍പ്പെട്ട് കോടതി സീല്‍ ചെയ്ത് താഴിട്ടുപൂട്ടിയ കടയ്ക്കുള്ളിലാണ് കുരുവി കുടുങ്ങി കിടന്നിരുന്നത്. കുടുങ്ങി കിടന്ന കുരുവിക്ക് വേണ്ട പരിചരണവും ഭക്ഷണവും വെള്ളവുമെല്ലാം നാട്ടുകാര്‍ നല്‍കിയിരുന്നു. ജില്ലാ കളക്ടര്‍ അരുണ്‍ കെ. ജയന്റെ ഉത്തരവ് പ്രകാരം ജില്ലാ ജഡ്ജി നേരിട്ടെത്തി പൂട്ടുതുറന്നാണ് കുരുവിയെ രക്ഷപ്പെടുത്തിയത്.
തര്‍ക്കത്തെത്തുടര്‍ന്ന് സീല്‍ചെയ്ത് പൂട്ടിയ വസ്ത്ര വ്യാപാരസ്ഥാപനമാണിത്. നിയമക്കുരുക്കില്‍ കിടക്കുന്നതിനാല്‍ കടയുടെ പൂട്ട് പൊളിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമവും നടന്നിരുന്നു. എന്നാൽ ഇതെല്ലാം വിഫലമായതോടെയാണ് ജില്ലാ കളക്ടർ ഇടപെട്ട് അടക്കാക്കുരുവിയെ രക്ഷപെടുത്തിയത്.
STORY HIGHLIGHT: sparrow got trapped inside sealed shop