Food

അല്പം വ്യത്യസ്തമായി ഒരു ഫിഷ് റെസിപ്പി നോക്കിയാലോ?

എന്നും തയ്യാറാക്കുന്ന ഫിഷ് റെസിപ്പികളിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ഫിഷ് റെസിപ്പി നോക്കിയാലോ? രുചികരമായി തയ്യാറാക്കാവുന്ന ടൊമാറ്റോ ഫിഷ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ഫിഷ് 250 ഗ്രാം
  • ടൊമാറ്റോ കെച്ചപ്പ് 2 ടീസ്‌പൂൺ
  • ചില്ലി പേസ്‌റ്റ് അര ടീസ്‌പൂൺ
  • വെളുത്തുള്ളി 50 ഗ്രാം
  • ഇഞ്ചി അരച്ചത് 50 ഗ്രാം
  • കോൺഫ്ളോർ 50 ഗ്രാം
  • മുട്ട രണ്ടെണ്ണം
  • ആരോറൂട്ട് 50 ഗ്രാം
  • തക്കാളി, സവാള രണ്ടെണ്ണം
  • വൈറ്റ് പെപ്പർ ആവശ്യത്തിന്
  • ചൈനീസ് സാൾട്ട് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിക്കണം. ഇതിൽ ഇഞ്ചി- വെളുത്തുള്ളി അരച്ചത് പുരട്ടി വയ്ക്കുക. ആരോറൂട്ട് പൊടി, മൈദ, മുട്ട എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കി മീൻ കഷണങ്ങളിൽ ചേർത്ത് വറുത്തെടുക്കുക. ഇനി കനം കുറച്ച് അരിഞ്ഞിരിക്കുന്ന വെളുത്തുള്ളി ഇഞ്ചി കഷണങ്ങൾ വഴറ്റിയെടുക്കണം. ഇതിലേയ്ക്ക് ടൊമാറ്റോ കെച്ചപ്പ്, തക്കാളി, സവാള സ്‌ളൈസ് ചേർത്ത് വീണ്ടും വഴറ്റുക. മസാലയും മീൻ കഷണങ്ങളും ഇട്ട് വേവിക്കണം. ടൊമാറ്റോ ഫിഷ് തയ്യാർ.