ചേർത്തല കടക്കരപ്പള്ളിയിൽ സ്ത്രീയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. കടക്കരപ്പള്ളിയിൽ സ്വദേശി സുമിയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ഹരിദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഹരിദാസിന്റെ രണ്ടാം ഭാര്യയാണ് സുമി. പോസ്റ്റ്‌മോർട്ടത്തിനിടെ സുമിയുടെ കഴുത്തിലെ ചില പാടുകൾ ശ്രദ്ധയിൽപ്പെട്ട ഡോക്ടർ സംശയം പറഞ്ഞതിന് പിന്നാലെയാണ് പട്ടണക്കാട് പോലീസ് ഭർത്താവ് ഹരിദാസിനെ കസ്റ്റഡിയിലെടുത്തത്.
ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഹരിദാസ് എയർ ഫോഴ്സിൽനിന്ന് വിരമിച്ചയാളാണ്.
STORY HIGHLIGHT: woman death husband in custody