കോവിഡ് പോസിറ്റീവായ യുവതിയെ ആരോഗ്യ വകുപ്പിന്റെ ‘കനിവ്’ പദ്ധതിയുടെ ഭാഗമായ ‘108’ ആംബുലൻസിന്റെ ഡ്രൈവർ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി. 2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ശിക്ഷ നാളെ വിധിക്കും.
ആദ്യമായി സാക്ഷി വിസ്താരം പൂർണമായും വിഡിയോ റെക്കോർഡ് ചെയ്യാൻ ഉത്തരവിട്ട കേസുകൂടിയാണ് ഇത്. ആറന്മുള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് 108 ആംബുലൻസ് ഡ്രൈവറായ നൗഫൽ യുവതിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീട്ടുകാർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ക്വാറൻറീനിൽ കഴിയുകയായിരുന്നു പെൺകുട്ടി. സ്രവ പരിശോധനയിൽ പെൺകുട്ടിയും കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതോടെ അടൂരിലുള്ള ബന്ധുവീട്ടിൽ നിന്നും പെൺകുട്ടിയെ ആംബുലൻസിൽ കയറ്റി പന്തളത്തേക്ക് മാറ്റുകയായിരുന്നു.
ആംബുലൻസിൽ പെൺകുട്ടിക്കൊപ്പം 40 വയസുകാരിയായ സ്ത്രീ കൂടിയുണ്ടായിരുന്നു. ഇവരെ കോഴഞ്ചേരിയിലെ ജനറൽ ആശുപത്രിയിൽ ഇറക്കിയ ശേഷമാണ് പെൺകുട്ടിയെ പന്തളത്തിലെത്തിച്ചത്. ഈ സമയത്ത് പെൺകുട്ടി ആംബുലൻസിൽ തനിച്ചായിരുന്നു. ഈ സമയത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്.
STORY HIGHLIGHT: pathanamthitta covid patient assault case