Kerala

മോഷണക്കേസിലെ പ്രതിയെ പിടിക്കാൻ എത്തിയ പോലീസുകാർക്ക് വെട്ടേറ്റു – police attack during arrest

കോഴിക്കോട് കാരശ്ശേരി വലിയ പറമ്പിൽ പ്രതിയെ പിടിക്കാൻ എത്തിയ പോലീസുകാർക്ക് വെട്ടേറ്റു. കാർ മോഷണക്കേസിലെ പ്രതിയായ കാരശ്ശേരി വലിയപറമ്പ് സദേശി അർഷാദാണ് പൊലീസുകാരെ വെട്ടിപരിക്കേൽപ്പിച്ചത്. വയനാട് എസ്പി യുടെ സ്ക്വാഡ് അം​ഗങ്ങളായ ‌സി.പി.ഒ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്.

പ്രതിയുടെ വീട്ടിൽ വെച്ചാണ് സംഭവം. മൂന്ന് പേരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടാൻ എത്തിയത്. വിപിൻ എന്ന പോലീസുകാരൻ കുറച്ച് ദൂരെ ആയിരുന്നതിനാൽ വെട്ടേൽക്കാതെ രക്ഷപെട്ടു. പരിക്കേറ്റ പോലീസുകാരെ മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ എത്തിച്ചു.

STORY HIGHLIGHT: police attack during arrest