Kerala

ബജാജ് അലയന്‍സ് ലൈഫ് സൂപ്പര്‍വുമണ്‍ ടേം പദ്ധതി പുറത്തിറക്കി

കുട്ടിയുടെ ഭാവിക്കായി മാസം തോറും വരുമാനം, കാന്‍സര്‍ ഉള്‍പ്പെടെ 60 ഗുരുതര രോഗങ്ങള്‍ക്കുള്ള പരിരക്ഷ, വര്‍ഷത്തില്‍ 36,500 രൂപ വരെയുള്ള സൗജന്യ ആരോഗ്യ പരിശോധനകള്‍

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് സ്ത്രീകള്‍ക്ക് മാത്രമായി രൂപകല്‍പ്പന ചെയ്ത സമഗ്ര സംരക്ഷണ പദ്ധതിയായ ബജാജ് അലയന്‍സ് ലൈഫ് സൂപ്പര്‍വുമണ്‍ ടേം (എസ്ഡബ്ല്യൂടി) പുറത്തിറക്കി. പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സിന് പുറമെ ടേം ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍, സ്ത്രീകളുടെ ഗുരുതര രോഗങ്ങള്‍ക്കുള്ള പരിരക്ഷ, കുട്ടികള്‍ക്കുള്ള ആനുകൂല്യം, ആരോഗ്യ പരിപാലന സേവനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ക്ക് സമഗ്ര സംരക്ഷണം ഉറപ്പു വരുത്തുന്ന പദ്ധതിയാണിത്.

സാമ്പത്തിക സ്വാതന്ത്ര്യം നേടാനും ജീവിതത്തിലുടനീളം ആത്മവിശ്വാസത്തോടെയും സ്ഥിരതയോടെയും മുന്നോട്ട് പോകാനും ഈ പദ്ധതി സ്ത്രീകളെ സഹായിക്കും.

ബജാജ് അലയന്‍സ് ലൈഫ് സൂപ്പര്‍വുമണ്‍ ടേം ഇന്‍ഷുറന്‍സിലൂടെ പോളിസി ഉടമയുടെ മരണ ശേഷം നോമിനിക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കും. ഗുരുതര രോഗങ്ങള്‍ക്കുള്ള കവറിലൂടെ കാന്‍സര്‍ ഉള്‍പ്പടെ 60 ഗുരുതര രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ബ്രസ്റ്റ്, സര്‍വിക്‌സ്, ഒവേറിയന്‍ കാന്‍സറുകള്‍ ഉള്‍പ്പടെയാണിത്.

പോളിസി ഉടമയുടെ അഭാവത്തിലും കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി മാസം തോറും സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതി തിരഞ്ഞെടുക്കാനും ബജാജ് അലയന്‍സ് ലൈഫ് സൂപ്പര്‍വുമണ്‍ ടേം ഇന്‍ഷുറന്‍സിലൂടെ സാധിക്കും. കൂടാതെ പോളിസി ഉടമയ്ക്ക് എല്ലാ വര്‍ഷവും 36,500 രൂപ വരെയുള്ള ആരോഗ്യ പരിശോധന, ഒ.പി. കണ്‍സള്‍ട്ടേഷന്‍, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടുള്ള സഹായം, മാനസികാരോഗ്യ സഹായം, പോഷകാഹാര ഉപദേശങ്ങള്‍ തുടങ്ങിയ സേവനങ്ങളും സൗജന്യമായി ലഭിക്കും.

ഇന്നത്തെ സ്ത്രീകള്‍ അവരുടെ ആരോഗ്യത്തിനും കുട്ടികളുടെ ക്ഷേമത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും മുന്‍തൂക്കം കൊടുക്കുന്നവരാണെന്നും ഇതിനുള്ള ഏകീകൃത സാമ്പത്തിക പരിഹാരമാണ് ബജാജ് അലയന്‍സ് ലൈഫ് സൂപ്പര്‍വുമണ്‍ ടേം പദ്ധതിയെന്നും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ എം.ഡി.യും സി.ഇ.ഒയുമായ തരുണ്‍ ചുങ് പറഞ്ഞു.

സ്ത്രീകളെ ശാക്തീകരിക്കാനും അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാമ്പത്തികമായി ആത്മവിശ്വാസം പകരുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആരോഗ്യ സംരക്ഷണം മുതല്‍ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നത് വരെ വൈവിധ്യമാര്‍ന്ന രീതിയില്‍ ഭേദഗതികളിലൂടെ ഈ പദ്ധതി ഇഷ്ടാനുസൃതമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷങ്ങളിലായി ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് തങ്ങളുടെ ഉല്‍പ്പന്ന ശേഖരം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. വിവിധങ്ങളായ ഉല്‍പ്പന്ന ശേഖരത്തിലൂടെ ഓരോ ഉപഭോക്താവിന്റേയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പരിഹാരങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം 99.23 ശതമാനം ക്ലെയിം സെറ്റില്‍മെന്റ് നിരക്കും 2024 മാര്‍ച്ച് 31വരെ 432 ശതമാനം സോള്‍വന്‍സി നിരക്കുമാണ് കമ്പനിക്കുള്ളത്. ഇതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സമീപനത്തിലൂടെ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് എന്നും മുന്‍നിരയില്‍ തുടരുന്നു.

വിശദവിവരത്തിന് വെബ്‌സൈറ്റ്: https://www.bajajallianzlife.com/about-us.html

Latest News