ഇടുക്കി പൂപ്പാറയിൽ ഒന്നര വയസുകാരൻ പടുതാകുളത്തിൽ വീണ് മരിച്ചു. പൂപ്പാറ കോരമ്പാറയിലെ ഏലത്തോട്ടത്തിലെ പടുതാകുളത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൃഷിയിടത്തിലെ ഷെഡിൽ കുട്ടിയെ കിടത്തി ഉറക്കിയ ശേഷം ജോലിയ്ക്ക് പോയതായിരുന്നു മാതാപിതാക്കൾ. തിരികെ എത്തിയപ്പോൾ കുട്ടിയെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ സമീപത്തെ പടുതകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
STORY HIGHLIGHT: boy died after falling into a pond