മലയാള സിനിമാ ലോകം കേള്‍ക്കാന്‍ പാടില്ലാത്ത വിഷയങ്ങളിലൂടെ സഞ്ചരിക്കകുയാണിപ്പോള്‍. മീടൂ മുതല്‍ ലഹരി ഉപയോഗം വരെ അത് നീണ്ടു കിടക്കുന്നു. എല്ലാം കലങ്ങിത്തെളിഞ്ഞു ശുദ്ധമാകുമെന്നു കരുതാന്‍ വയ്യ. കാരണം, മൂവാറ്റുപുഴയിലും, തിരുവനന്തപുരത്തും ഇന്ന് പിടികൂടിയ കഞ്ചാവ് സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് ഉപയോഗിക്കാന്‍ എത്തിച്ചതാണെന്നാണ് എക്‌സൈസ് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. കഞ്ചാവുമായി പിടിയിലായവര്‍ നല്‍കിയ മൊഴിയില്‍ കഞ്ചാവ് ഉപയോഗിക്കുന്ന സിനിമാക്കാരെല്ലാമുണ്ടെന്നും സൂചന നല്‍കുന്നുണ്ട്. ഒരു സിനിമയില്‍ നടനാകാന്‍ ആഗ്രഹിച്ചു നടക്കുന്ന ഒരാളോട് സംവിധായകന്‍ പറയുന്ന ഡയലോഗു പോലെയാണ് സിനിമാ മേഖലയിലെ ഇപ്പോഴത്തെ പ്രവണതകള്‍.
നിങ്ങള്‍ നടനാകണമെന്ന് തീവ്രമായി ആഗ്രഹിച്ചാല്‍ ഒരിക്കല്‍ നടനാവുകതന്നെ ചെയ്യും. എന്നാണാ ഡയലോഗ്. എന്നാല്‍, ഇപ്പോള്‍ ആ ഡയലോഗ് അങ്ങനെയല്ല. ‘നിങ്ങള്‍ ഒരു നടനാകണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ നല്ലപോലെ കഞ്ചാവ് വലിക്കണം. അതും സെറ്റിലും ഷൂട്ടിലും.’ മതിമറന്ന് അഭിനയിക്കാനും ഭാവതീവ്രമായ രംഗങ്ങള്‍ ഒരു നാണവും കൂടാതെ അഭിനിക്കാനും കഞ്ചാവിന്റെ ലഹരി ഉപകരിക്കുമെന്ന ഗൃഹപാഠമാണ് ന്യൂജെന്‍ സിനിമാക്കാരെ മുന്നോട്ടു കൊണ്ടു പോകുന്നതെന്നു വേണം മനസ്സിലാക്കാന്‍. കരയുക, അര്‍മാദിച്ച് ചിരിക്കുക, കടുത്ത മൗനമായിരിക്കുക, മുഖത്ത് ഭാവങ്ങള്‍ വരുത്തുക ഇതെല്ലാം കഞ്ചാവ് അടിക്കുന്നതിലൂടെ സ്പഷ്ടമാകുമായിരിക്കും.
പ്രത്യേകിച്ച് സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് സിനിമാ സെറ്റില്‍ കഞ്ചാവ് കൊണ്ടു വരുന്നത്, സൈഡ് ബിസിനസ്സ് ആയിട്ടു മാത്രമായി കാണാനാകില്ല. കഞ്ചാവ് പ്രധാന ബിസിനസ്സും സിനിമാ സ്റ്റണ്ടും ഡ്യൂപ്പുമെല്ലാം സൈഡുമാണെന്നേ പറയാനാകൂ. അല്ലെങ്കില്‍ അതി വിദഗ്ദ്ധമായി കഞ്ചാവ് കൊണ്ടു നടക്കില്ലല്ലോ. സെറ്റിലെ പ്രധാന നടന്‍ അഠക്കമുള്ളവരുടെ രക്തസാമ്പുളുകള്‍ പരിശോധിച്ചു നോക്കിയാല്‍ മനസ്സിലാകും സത്യം. പക്ഷെ, അനുമതിയില്ലാതെ ആരുടെയും രക്തം പരിശോധിക്കാനാവില്ലല്ലോ. അതുകൊണ്ട് നടനും, കോ-നടനുമൊക്കെ രക്ഷപ്പെടും. പിടിക്കപ്പെടുന്നത്, വെറും സ്റ്റണ്ട് ആര്‍ട്ടിസ്റ്റു മാത്രം. എക്‌സൈസ് വകുപ്പിന്റെ ജാഗ്രതയോടെയുള്ള ഇടപെടല്‍ തിരുവനന്തപുരത്ത് നടന്നിട്ടുണ്ട്. അതിന്റെ ഫലമായാണ് നുിവിന്‍പോളി നായകനായുള്ള ബേബി ഗേളിന്റെ സെറ്റിലുള്ള സ്റ്റണ്ട് ആര്‍ട്ടിസ്റ്റില്‍ നിന്നും കണ്ടാവ് പിടിച്ചെടുക്കാന്‍ സാധിച്ചത്.
എക്‌സൈസ് വകുപ്പ് പറയുന്നത് ഇങ്ങനെ
സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം കൂടുന്നതിനാല്‍ ശക്തമായ നിരീക്ഷണം നടത്തണമെന്ന ബഹുമാനപ്പെട്ട എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം എക്സൈസ് ഐബി പാര്‍ട്ടിയും, തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ തിരുവനന്തപുരത്തെ ഒരു പ്രമുഖ ഹോട്ടലില്‍ താമസിച്ചിരുന്ന യൂണിറ്റില്‍ നിന്നും ഗഞ്ചാവ് പിടികൂടി. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന നിവിന്‍ പോളി ചിത്രമായ ബേബി ഗേളിലെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് മഹേശ്വര്‍ എന്നയാളില്‍ നിന്നും കഞ്ചാവ് പിടികൂടിയത്. ഡിക്ഷണറിയെന്ന പ്രതീതി ഉണ്ടാക്കാന്‍ ഡിക്ഷണറിയുടെ പുറംചട്ടയുള്ളതും താക്കോല്‍ കൊണ്ട് തുറക്കാവുന്നതുമായ പെട്ടിയുടെ ഉള്ളിലെ അറയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കേസ് കണ്ടെടുത്ത പാര്‍ട്ടിയില്‍ സ്റ്റേറ്റ് സ്‌ക്വാഡിലെ അംഗങ്ങളായ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി.വിനോദ്, ടി. ആര്‍. മുകേഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ് ) ആര്‍.പ്രകാശ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) എം.വിശാഖ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ വിജേഷ്, സിവില്‍ എക്‌സൈസ് ഡ്രൈവര്‍മാരായ വിനോജ് ഖാന്‍ സേട്ട്, അരുണ്‍ എന്നിവരും, തിരുവനന്തപുരം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പി.ഷാജഹാനും പാര്‍ട്ടിയും ഉണ്ടായിരുന്നു. ദക്ഷിണ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ബി.രാധാകൃഷ്ണന്‍ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്ന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണ്.ടി പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും സിനിമ സെറ്റുകളിലേക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന റാക്കറ്റിലെ പ്രധാനികളെ കുറിച്ച് വിവരം ലഭിച്ചിട്ടുള്ളതാണ്. സിനിമ മേഖലയിലുള്ള നിരവധി ആളുകളെ നിരീക്ഷിച്ചു വരികയാണെന്നും എക്‌സൈസ് അറിയിച്ചു.
എത്ര വിദഗ്ദ്ധമായാണ് കഞ്ചാവ് കൊണ്ടു നടക്കുന്നതെന്ന് മനസ്സിലാക്കിക്കോണം. ആര്‍ക്കും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത കഞ്ചാവ് കടത്തിനെ എക്‌സൈസുകാര്‍ കണ്ടെത്തിയതിനു പിന്നിലും ഏതെങ്കിലും സിനിമാക്കാരനോ, സിനിമാക്കാരില്‍ കഞ്ചാവിനെ എതിര്‍ക്കുന്ന ആരെങ്കിലും ഉണ്ടാകുമെന്നുറപ്പ്. അല്ലെങ്കില്‍, ഇത്രയും കാലം ഇതേ ഡിക്ഷണറി പെട്ടിയില്‍ കഞ്ചാവ് കൊണ്ടു നടന്നിട്ടും, സിനിമാ ലൊക്കേഷനുകളിലും, താമസ സ്ഥലങ്ങളിലും ആക്ഷന്‍ സീനുകള്‍ എടുത്തിട്ടും ആരും അറിഞ്ഞില്ലല്ലോ. ഇപ്പോഴല്ലേ പിടിച്ചത്. അതും ഡിക്ഷണിയല്ല, അത് ഡിക്ഷണിപോലുള്ള കഞ്ചാവു പെട്ടിയാണെന്ന് മനസ്സിലാക്കിക്കൊണ്ട്. അതിന് ഒരു ഒറ്റു നടന്നിട്ടുണ്ട്.
എങ്കിലും ഇത്രയെങ്കിലും കഞ്ചാവു പിടികൂടിയ എക്‌സൈസ് വകുപ്പിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. സിനിമാ സെറ്റുകളില്‍ അത്രത്തോളം ലഹരി ഉപയോഗം വ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും സിനിമാ മേഖലയിലെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളെ മാത്രമല്ല, പ്രധാന നടന്‍മാരെ വരെ നിരീക്ഷണത്തില്‍ നിര്‍ത്തിയാല്‍ ലഹരി ഉപയോഗം കണ്ടെത്താനാകും.
CONTENT HIGH LIGHTS;Was the set of Nivin Pauly’s ‘Baby Girl’ movie drowned in cannabis?: If the stunt artist is cannabis, what will happen to the hero?; Is the acting backed by cannabis in the dictionary box?