മലബാർ സ്പെഷ്യൽ ഐറ്റമാണ് ഉന്നക്കായ. കുട്ടികൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി നൽകാം രുചികരമായ ഉന്നക്കായ. നിമിഷ നേരം കൊണ്ട് രുചികരമായ ഉന്നക്കായ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം നല്ലതുപോലെ ഒന്ന് ആവിയിൽ പുഴുങ്ങിയെടുക്കുക. അതിനുശേഷം തോല് കളഞ്ഞ് ഉള്ളിലെ കറുത്ത നാരു കൂടി കളഞ്ഞ് നല്ലപോലെ ഉടച്ചു മാറ്റിവയ്ക്കുക. അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്തതിന് ശേഷം അതിലേക്ക് തന്നെ അണ്ടിപ്പരിപ്പും, മുന്തിരിയും നന്നായിട്ട് വറുത്തിടുക. ഒപ്പം തന്നെ തേങ്ങയും ചേർത്ത് കൊടുത്തതിന് ശേഷം അതിലേക്ക് പഞ്ചസാരയും കൂടി ചേർത്ത് വഴറ്റി യോജിപ്പിച്ചു വറുത്തെടുത്ത് മാറ്റിവയ്ക്കുക. ഇനി തയ്യാറാക്കി വെച്ചിട്ടുള്ള പഴം ചെറിയ ഉരുളകളാക്കി എടുത്ത് കൈകൊണ്ട് നന്നായിട്ടൊന്ന് ഉരുട്ടിയതിനുശേഷം ഇതിനെ ഒന്ന് പരത്തിയെടുത്ത് അതിനുള്ളിൽ ഈ ഒരു മധുരം വെച്ചുകൊടുത്തതിന് ശേഷം ഇതിനെ ഉന്നക്കായ ഉണ്ടാക്കുന്ന ആകൃതിയില്‍ നീളത്തിൽ ഒന്ന് റോൾ ചെയ്തെടുത്തതിനുശേഷം ഇതിനെ നമുക്ക് എണ്ണയിലേയ്ക്കിട്ട് വറുത്തു കോരാവുന്നതാണ്.
STORY HIGHLIGHT: unnakaaya