കുട്ടിക്കാലത്ത് ഉറ്റവരിൽ നിന്നും നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് നടി ചാഹത്ത് ഖന്ന. പ്രായമായ വീട്ടിലെ എല്ലാവരുടെയും പ്രീയപ്പെട്ട അമ്മാവനാണ് തന്നോടിത് ചെയ്തതെന്നും മിഠായിയും മധുരവും തന്ന് മടിയിലിരുത്തിയത് അതിനായിരുന്നെന്ന് അറിയില്ലായിരുന്നെന്നും നടി പറയുന്നു. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.
നടി പറയുന്നതിങ്ങനെ………..
ഒന്നോ രണ്ടോ തവണ സംഭവിച്ചിട്ടുണ്ട്. എനിക്ക് അന്ന് മനസിലായില്ല. ആരോ തൊട്ടിട്ട് കടന്നു പോയി. പ്രായമായവര്‍ക്ക് അങ്ങനൊരു ശീലമുണ്ട്. എന്തുകൊണ്ടെന്ന് അറിയില്ല. ചെറുപ്പക്കാർ അങ്ങനെ ചെയ്യുന്നത് കുറവാണ്. പക്ഷെ പ്രായമായവര്‍ക്ക് ആ ശീലമുണ്ട്. ഞാനത് കുറേ പറഞ്ഞ് കേട്ടിട്ടുമുണ്ട്. ഞാന്‍ വളരെ ചെറുപ്പമായിരുന്നപ്പോള്‍ എനിക്കും സംഭവച്ചിട്ടുണ്ട്. ഞങ്ങളുടെ സൊസൈറ്റിയില്‍ ഒരു അമ്മാവന്‍ ഉണ്ടായിരുന്നു. അയാള്‍ എന്നെ പിടിച്ച് മടിയില്‍ ഇരുത്തുമായിരുന്നു. അതൊരു ബംഗാളി അങ്കിളാണ്.
അദ്ദേഹം മിഠായികളും ചോക്ലേറ്റുമൊക്കെ തരും. എനിക്ക് ഒന്നും മനസിലായിരുന്നില്ല. രണ്ട് വര്‍ഷം മുമ്പാണ് ഞാന്‍ അറിയുന്നത്. ഞാനൊരു ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടി. അവളാണ് പറയുന്നത് ഒരു പെണ്‍കുട്ടി ആ അമ്മാവനെതിരെ ലൈംഗിക അതിക്രമത്തിന് കേസ് കൊടുത്തുവെന്ന്. അപ്പോഴാണ് അയാള്‍ എന്നോടും ഇത് തന്നെയാണ് ചെയ്തിരുന്നതെന്ന് ഞാന്‍ തിരിച്ചറിയുന്നത്. ആ പെണ്‍കുട്ടിയ്ക് അന്നത്തെ എന്നേക്കാളും പ്രായമുണ്ട്. അതിനാല്‍ അയാള്‍ എന്താണ് ചെയ്യുന്നതെന്ന് അവള്‍ക്ക് മനസിലായി.
ആ കഥ കേട്ടപ്പോള്‍ എനിക്ക് വിറയലുണ്ടായി. നിനക്കറിയുമോ, എനിക്ക് ഇത് സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് ഞാനത് തിരിച്ചറിയുന്നത്. ആദ്യത്തെ അനുഭവമാണ്. അതിനാല്‍ എന്താണ് സംഭവിച്ചതെന്ന് പോലും തിരിച്ചറിയാനായിരുന്നില്ല. ദൈവത്തിന് നന്ദി. ഇന്നത്തെ കുട്ടികളോട് ഇതൊക്കെ പറഞ്ഞു കൊടുക്കാറുണ്ട്. എന്റെ മകളെ സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്. എന്താണ് ഗുഡ് ടച്ചെന്നും എന്താണ് ബാഡ് ടച്ചെന്നും അവരെ പഠിപ്പിക്കുന്നുണ്ട്. എനിക്കത് ആദ്യ അനുഭവം ആയിരുന്നു. അതിനാല്‍ അതേക്കുറിച്ചുള്ള വ്യക്തമായ ഓര്‍മ്മകളില്ല എന്നും ചാഹത്ത് ഖന്ന പറയുന്നു.
content highlight: Sexual abuse