ഒരു ലഞ്ച് ബോക്സ് റെസിപ്പി നോക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മുട്ട പൊട്ടിച്ച് ആവശ്യത്തിന് ഉപ്പും പച്ചമുളകും ചേര്‍ത്ത് നല്ലവണ്ണം അടിച്ച് പതപ്പിക്കുക. എല്ലാ പച്ചക്കറികളും ഇട്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഗരം മസാല, ഉപ്പ്, മുളക്പൊടി ഇട്ട് നന്നായി മിക്‌സ് ചെയ്ത് മറ്റി വയ്‌ക്കുക.
ഒരു പാനിൽ വെണ്ണ ചൂടാക്കി അടിച്ച് വച്ച മുട്ടയിൽ നാലിലൊന്ന് ഭാഗവും പച്ചക്കറികളുമെല്ലാം ഇട്ട് മുകളിൽ ഒരു ബ്രഡ് പീസ് വയ്‌ക്കുക. ചെറിയ തീയിൽ പാകം ചെയ്യുക. ഇനി ബ്രഡ് തിരിച്ചിട്ട് മൊരിക്കുക. ബ്രൗൺ നിറമാകുമ്പോൾ ബ്രഡ് എടുക്കുക. ഇപ്രകാരം അവശേഷിച്ച ബ്രഡ്‌ഡു കൊണ്ടും ടോസ്റ്റ് തയ്യാറാക്കുക.