എന്നും തയ്യാറാക്കുന്ന പൊറോട്ടയിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു പൊറോട്ട ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു പൊറോട്ട റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചെറുപയർ മുളപ്പിച്ചത് ഒരു കപ്പ്
- സവാള ചെറുത് ഒരെണ്ണം ചെറുതായി അരിഞ്ഞത്
- ഇഞ്ചി ഒരു കഷണം ചെറുതായി അരിഞ്ഞത്
- കായം ഒരു നുള്ള്
- വെളുത്തുള്ളി രണ്ട് അല്ലി ചെറുതായി അരിഞ്ഞത്
- എണ്ണ രണ്ട് ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- ഗോതമ്പ് പൊടി ഒരു കപ്പ്
- സോയ പൗഡർ ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
മുളപ്പിച്ച ചെറുപയർ പ്രഷർ കുക്കറിൽ ഇട്ട് ഒരു വിസിലടിച്ച് വേവിച്ചെടുക്കുക. വെള്ളം കൂടുതലുണ്ടെങ്കിൽ കുക്കർ തുറന്ന് ചെറുതീയിൽ വെള്ളം വറ്റിക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. അതിലേക്ക് കായം, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇടുക. ഇവയെല്ലാം നന്നായി വഴറ്റിയ ശേഷം വേവിച്ച ചെറുപയർ ചേർത്ത് നന്നായി ഉടയ്ക്കുക.
ഇനി ഗോതമ്പ് പൊടിയിൽ സോയ പൗഡർ മിക്സ് ചെയ്ത് വെള്ളം ചേർത്ത് നന്നായി കുഴച്ചെടുത്ത് ഉരുളകൾ തയ്യാറാക്കി ചപ്പാത്തിയ്ക്കായി പരത്തുക. ചെറുപയർ മിക്സ്, ചപ്പാത്തിയിൽ ഫിൽ ചെയ്ത് മടക്കുക. തവ ചൂടാക്കുക. അതിൽ എണ്ണ തൂവി ചപ്പാത്തി തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക.