മുഖ്യമന്ത്രിയുടെ പരിപാടിയില്‍ എല്ലാ കടകളും അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്പി മോഹന ചന്ദ്രന്‍. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്ന കടകള്‍ മാത്രം അടയ്ക്കാനാണ് നിര്‍ദേശം നല്‍കിയതെന്നും കുടിവെളളവും മറ്റ് ആവശ്യസാധനങ്ങളും വില്‍ക്കുന്ന കടകള്‍ക്ക് നിയന്ത്രണില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിഎംഎസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ആലപ്പുഴയിലെത്തുന്നതിനാല്‍ പ്രദേശത്തെ കടകള്‍ പൂര്‍ണമായും അടച്ചിടണമെന്ന പൊലീസിന്റെ നിര്‍ദേശത്തിലായിരുന്നു എസ്പി എംപി മോഹന ചന്ദ്രൻ്റെ വിശദീകരണം.