Celebrities

വീണ്ടും കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട്; തുറന്ന് പറഞ്ഞ് നടി രേണു ദേശായി | Renu Deshayi

2009ലാണ് പവന്‍ കല്യാണും രേണു ദേശായിയും വിവാഹിതരായത്

വീണ്ടും വിവാഹം കഴിക്കാൻ ആ​ഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി രേണു ദേശായി. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പവന്‍ കല്യാണുമായി വേർപിരിഞ്ഞ ശേഷം വേറൊരു വിവാഹത്തെ കുറിച്ച് ആലോചിച്ചിരുന്നതായും എന്നാൽ പല കാരണങ്ങളാലാണ് അത് നടക്കാതെ പോയതെന്നും രേണു പറയുന്നു. 2009ലാണ് പവന്‍ കല്യാണും രേണു ദേശായിയും വിവാഹിതരായത്. 2012ല്‍ വിവാഹ മോചനം നേടിയ ഈ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്.

രേണു ദേശായിയുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് പവന്‍ കല്യാണ്‍ ഇപ്പോഴത്തെ ഭാര്യയും റഷ്യന്‍ അഭിനേത്രിയുമായ അന്ന ലെഴുനേവയെ കല്യാണം കഴിച്ചത്. 2013 ല്‍ ആയിരുന്നു വിവാഹം. ഈ ബന്ധത്തിലും ഒരു മകളും മകനുമുണ്ട്. എന്നാല്‍ പവന്‍ കല്യാണുമായി വേര്‍പിരിഞ്ഞതിന് ശേഷം രേണു ദേശായി മറ്റൊരു ജീവിതത്തിലേക്ക് പോയിട്ടില്ല. 2018 ല്‍ ഒരു വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും അത് മുടങ്ങിപ്പോയി. എന്തുകൊണ്ടാണ് ഇപ്പോഴും സിംഗിളായി തുടരുന്നത് എന്ന് അടുത്തിടെ നല്‍കിയ ഒരു പോഡ്കാസ്റ്റിൽ രേണു വ്യക്തമാക്കി.

രേണുവിന്റെ വാക്കുകൾ ഇങ്ങനെ…

ഒരു കാമുകന്‍ അല്ലെങ്കില്‍ പങ്കാളി വേണം എന്ന ആഗ്രഹം എനിക്കുണ്ട്. കല്യാണം കഴിച്ച് മറ്റൊരു ജീവിതം വേണം എന്നും ആഗ്രഹിച്ചിരുന്നു. പക്ഷേ അത് എന്റെ മക്കളോടുള്ള ഉത്തരവാദിത്വത്തെ ബാധിക്കുമോ എന് ചിന്തയുള്ളത് കാരണമാണ് അതിന് മുതിരാത്തത്. 2018 ല്‍ ഞാന്‍ ഒരു ശ്രമം നടത്തിയിരുന്നു. അതൊരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. പക്ഷേ പിന്നീട് എനിക്കതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയത്.

എന്റെ ജീവിതം തനിച്ചായി, ഒരു കൂട്ട് വേണം, ജീവിതം വേണം എല്ലാം ശരിയാണ്. പക്ഷേ അത് എന്റെ മക്കളുടെ പോയിന്റ് ഓഫ് വ്യൂയില്‍ നിന്ന് ചിന്തിയ്ക്കുമ്പോള്‍ എനിക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഞാന്‍ മറ്റൊരു വിവാഹം കഴിക്കുകയും, അതില്‍ മക്കള്‍ പിറക്കുകയും ചെയ്യുന്നത് ഇപ്പോഴുള്ള എന്റെ മക്കളെ എങ്ങനെ ബാധിക്കും എന്ന് എനിക്ക് ചിന്തിക്കാന്‍ കഴിയില്ല. അത് വളരെ സെന്‍സിറ്റീവായ കാര്യമാണ്. ഞാന്‍ സിംഗിള്‍ പാരന്റ് ആണ്. മകള്‍ക്ക് ഒരു പതിനഞ്ചോ പതിനെട്ടോ വയസ്സായിട്ട് രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിക്കാം- രേണു ദേശായി പറഞ്ഞു.

content highlight: Renu Deshayi