Kerala

അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷം; പോലീസ് കേസെടുത്തു – clash between lawyers and students

അഭിഭാഷകർക്കെതിരെയും അഭിഭാഷകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാല്‍ അറിയാവുന്ന പത്ത് വിദ്യാര്‍ഥികളുടെ പേരിൽ പോലീസ് കേസെടുത്തു

കൊച്ചി മഹാരാജാസ് കോളേജിന് മുന്നില്‍ അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് കേസെടുത്തു. രണ്ട് കൂട്ടരുടെയും പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിട്ടുണ്ട്. അഭിഭാഷകർക്കെതിരെയും അഭിഭാഷകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാല്‍ അറിയാവുന്ന പത്ത് വിദ്യാര്‍ഥികളുടെ പേരിൽ പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ ബാര്‍ അസോസിയേഷന്റെ പരിപാടിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയറി പ്രശ്‌നമുണ്ടാക്കിയെന്ന് ആരോപിച്ചാണ് അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. എന്നാല്‍ അഭിഭാഷകര്‍ മദ്യപിച്ച് വിദ്യാര്‍ഥിനികളോടടക്കം മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിച്ചത്.

കോടതി വളപ്പിൽ നിന്ന് അഭിഭാഷകർ ബിയർ ബോട്ടിലും കല്ലും മഹാരാജാസ് കോളേജ് മതില്‍ക്കെട്ടിനകത്ത് നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും വിദ്യാർഥികൾ പുറത്തുവിട്ടിട്ടുണ്ട്.

STORY HIGHLIGHT: clash between lawyers and students