Kerala

സ്കൂട്ടറിനുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി – cobra rescued from scooter

ആറ്റിങ്ങലിൽ സ്കൂട്ടറിനുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. അഴൂർ സ്വദേശി ശ്യാമിന്റെ ആക്ടീവ സ്കൂട്ടറിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. സ്കൂട്ടറിന്റെ ഭാഗങ്ങൾ അഴിച്ചുമാറ്റിയാണ് പാമ്പിനെ പുറത്തെടുത്തത്. കെട്ടിട നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് സ്കൂട്ടറിലേക്ക് പാമ്പ് കയറി പോകുന്നത് കണ്ടത്.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഓഫീസിന് വശത്തുള്ള പെട്രോൾ പമ്പിന് സമീപത്താണ് ശ്യാം സ്കൂട്ടർ വെച്ചിരുന്നത്. ശ്യാമും തൊഴിലാളികളും ചേർന്ന് പാമ്പിനെ പുറത്തേക്ക് ഇറക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വാമനപുരം സ്വദേശിയായ പാമ്പ് പിടുത്തക്കാരൻ രാജേഷ് തിരുവാമനയെ വിളിച്ചുവരുത്തുകയായിരുന്നു.

STORY HIGHLIGHT: cobra rescued from scooter