ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റ്. ശക്തമായ കാറ്റിൽ മാണ്ഡി ഹൗസ്, ഡൽഹി ഗേറ്റ് തുടങ്ങി രാജ്യതലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മരശിഖരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെടുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മോശം കാലാവസ്ഥയെ തുടർന്ന് 15 ലധികം വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.
കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം കണക്കിലെടുത്ത്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നഗരത്തിൽ രാത്രി 9 മണി വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഹരിയാണ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് മിതമായതോ ശക്തമോ ആയ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറയിപ്പ് നൽകിയിട്ടുണ്ട്.
STORY HIGHLIGHT: delhi storm red alert