India

ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റ്; മുന്നറയിപ്പ് നൽകി അധികൃതർ – delhi storm red alert

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റ്. ശക്തമായ കാറ്റിൽ മാണ്ഡി ഹൗസ്, ഡൽഹി ഗേറ്റ് തുടങ്ങി രാജ്യതലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മരശിഖരങ്ങൾ വീണ് ​ഗതാ​ഗതം തടസ്സപ്പെടുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മോശം കാലാവസ്ഥയെ തുടർന്ന് 15 ലധികം വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.

കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം കണക്കിലെടുത്ത്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നഗരത്തിൽ രാത്രി 9 മണി വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഹരിയാണ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് മിതമായതോ ശക്തമോ ആയ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറയിപ്പ് നൽകിയിട്ടുണ്ട്.

STORY HIGHLIGHT: delhi storm red alert