ജീവനൊടുക്കിയ അതിജീവിതയുടെ കുടുംബം തെരുവില്‍ – rape survivor family struggle

ലൈം​ഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത 14കാരിയുടെ കുടുംബത്തെ വാടകവീട്ടിൽ നിന്നും ഇറക്കിവിട്ടതായി പരാതി. അന്തിയുറങ്ങാൻ സ്ഥലമില്ലാതെ അതിജീവിതയുടെ മാതാവും അനിയനും കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ എത്തിയത്. കോടതി ഉത്തരവിനെ തുടർന്നാണ് വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടതെന്നാണ് വിവരം. അതേസമയം കുടുംബത്തിന് താമസിക്കാൻ സൗകര്യം ഒരുക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു.

മകൾക്ക് നീതി ലഭിച്ചില്ലെന്നും കേസിൽ പ്രതികളെ വെറുതെ വിട്ടെന്നും പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. പോലീസ് യൂണിഫോമിൽ വീട്ടിലെത്തിയത് നാട്ടിലുൾപ്പെടെ വലിയ വിവേചനമുണ്ടാക്കുകയും അപവാദങ്ങൾ പ്രചരിക്കുന്നതിന് ഇടയാക്കുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു.

STORY HIGHLIGHT: rape survivor family struggle