അഹമ്മദാബാദിലെ പാർപ്പിട സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം. ഖോഖര ഫ്‌ളാറ്റിലെ പരിഷ്‌കാര്‍ എന്ന കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. രക്ഷപ്പെടാനാകാതെ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ഒരു കുടുംബം അവരുടെ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. പുറത്തിറങ്ങാന്‍ സാധിക്കാതെ നിരവധി ആളുകളാണ് കുടുങ്ങിക്കിടന്നത്.
ഒരു കുടുംബം അവരുടെ കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കൈമാറാൻ വേണ്ടി താഴത്തെ നിലയിലേക്ക് സ്ത്രീയുടെ കയ്യിൽ തൂക്കി കൈമാറുന്നതും വിജയകരമായി രക്ഷാപ്രവര്‍ത്തകരുടെ കരങ്ങളിൽ എത്തുന്നതും വൈറലായ വീഡിയോയിലൂടെ കാണാം. മറ്റൊരു വീഡിയോയിൽ ഒരു സ്ത്രീയും സമാനമായ നിലയിൽ തൂങ്ങിക്കിടക്കുന്നത് കാണാം. അതെ സമയം തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.
അവധി ദിനമല്ലാത്തതിനാൽ ഭൂരിഭാഗം ആളുകളും പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ഒഴിവായത് വൻ ദുരന്തമാണ്. പത്തോളം ഫയര്‍ എഞ്ചിനുകളാണ് തീയണക്കാന്‍ ആദ്യഘട്ടത്തില്‍ എത്തിച്ചേര്‍ന്നത്. തീ നിയന്ത്രണവിധേയമായെന്നും ആളപായമില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
STORY HIGHLIGHT: ahmedabad fire accident