Kerala

പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊർജിതമാക്കി – girl missing from vennikkulam

കാണാതാകുമ്പോൾ കറുപ്പില്‍ വെളുത്ത കള്ളികളുള്ള ഷർട്ടാണ് കുട്ടി ധരിച്ചിരുന്നത്

വെണ്ണിക്കുളത്ത് പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകളായ റോഷ്ണി റാവത്തിനെയാണ് കാണാതായത്. ഇവർ കുടുംബസമേതം പത്തനംതിട്ടയിലാണ് താമസം. വ്യാഴാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്.

കുട്ടി തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കയറി പോയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. കാണാതാകുമ്പോൾ കറുപ്പില്‍ വെളുത്ത കള്ളികളുള്ള ഷർട്ടാണ് കുട്ടി ധരിച്ചിരുന്നത്.

STORY HIGHLIGHT : girl missing from vennikkulam