വഖഫ് ഭേദഗതി നിയമമായതില്‍ ബംഗാളില്‍ പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാരെ തടയുന്നതിനിടെ പത്തോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. നിംതിത റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനുനേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷനകത്ത് വലിയ തോതില്‍ നാശനഷ്ടം ഉണ്ടാക്കിയതായും റെയില്‍വെ അധികൃതര്‍ അറിയിച്ചു.
അതേസമയം തുടരുന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും അഞ്ചോളം ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും റെയില്‍വെ അധികൃതര്‍ അറിയിച്ചു. പ്രതിഷേധക്കാരെ തടയാനും കൂടുതല്‍ അക്രമങ്ങൾ നടക്കാതിരിക്കാനുമായി കൂടുതൽ സെക്യൂരിറ്റി ഫോഴ്‌സിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
STORY HIGHLIGHT: waqf bill protest in bengal