കല്യാണവീട്ടിലെ സാമ്പാർ ഇനി വീട്ടിലുണ്ടാക്കാം എളുപ്പത്തിൽ

കല്യാണവീടുകളിൽ വിളമ്പുന്ന സാമ്പാർ ഇനി എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം. സദ്യ സാമ്പാറിന്റെ അതെ രുചിയിൽ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • തുവരപ്പരിപ്പ് – മുക്കാല്‍ കപ്പ് + 1 ടീസ്പൂണ്‍ (150 ഗ്രാം)
  • വെളിച്ചെണ്ണ
  • പുളി – നെല്ലിക്ക വലുപ്പത്തില്‍
  • മത്തന്‍ – 4-5 കഷണം
  • സവാള – 1 ചെറുത്
  • ഉരുളക്കിഴങ്ങ് – 1 ചെറുത്
  • വഴുതന – 1 ചെറുത്
  • ക്യാരറ്റ് – 1/2 (ചെറിയ ഒന്ന്)
  • വെണ്ടയ്ക്ക – 4 എണ്ണം
  • ചെറിയ ഉള്ളി – 12 എണ്ണം
  • മുരിങ്ങക്കായ – 1 എണ്ണം
  • പച്ചമുളക് – 2 എണ്ണം
  • മുളകുപൊടി – 1 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
  • സാമ്പാര്‍ പൊടി – 2.5 – 3 ടേബിള്‍ സ്പൂണ്‍
  • കടുക്
  • ഉലുവ – 1/4 ടീസ്പൂണ്‍
  • വറ്റല്‍ മുളക് – 3 എണ്ണം
  • കായപ്പൊടി – ഒരു നുള്ള്
  • കറിവേപ്പില
  • തക്കാളി – 3 എണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു മുക്കാല്‍ കപ്പ് സാമ്പാര്‍ പരിപ്പ് അല്ലെങ്കില്‍ തുവരപ്പരിപ്പ് എടുത്ത് നന്നായി കഴുകി ഒരു കുക്കറിലേക്ക് ചേര്‍ക്കണം. ഇതിലേക്ക് രണ്ട് കപ്പ് വെള്ളവും ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് ഉയര്‍ന്ന തീയില്‍ രണ്ട് വിസിലില്‍ വേവിച്ചെടുക്കണം. സാമ്പാര്‍ തയ്യാറാക്കുമ്പോള്‍ കുറച്ച് കഷ്ണങ്ങള്‍ വലുപ്പത്തില്‍ എടുക്കാന്‍ ശ്രദ്ധിക്കണം. ഇതിലേക്ക് ഒരു ചെറിയ ക്യാരറ്റിന്റെ സമിതിയും ഒരു വലിയ മുരിങ്ങക്കായും ഒരു ചെറിയ വഴുതന കഷണങ്ങളാക്കി വെള്ളത്തിലിട്ട് കട്ട് കളഞ്ഞെടുത്തതും എടുക്കണം. കൂടാതെ അഞ്ചോ ആറോ കഷ്ണം മത്തനും ഒരു ചെറിയ ഉരുളക്കിഴങ്ങും രണ്ട് പച്ചമുളകും ഒരു ചെറിയ സവാള വലിയ കഷണങ്ങളാക്കി മുറിച്ചെടുത്തതും എടുക്കണം.

ശേഷം ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് എടുത്തുവച്ച പച്ചക്കറിയെല്ലാം ചേര്‍ത്ത് ഒന്ന് വഴറ്റിയെടുക്കണം. ശേഷം വലിയ കഷണങ്ങളാക്കി മുറിച്ചെടുത്ത മൂന്ന് തക്കാളി കൂടെ ചേര്‍ത്ത് രണ്ട് മൂന്ന് മിനിറ്റ് ഒന്ന് വഴറ്റിയ ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ശേഷം ഇതേ പാനിലേക്ക് 12 ചെറിയുള്ളി നെടുകെ മുറിച്ചതും 4 വെണ്ടയ്ക്ക രണ്ടാക്കി മുറിച്ചെടുത്തതും ചേര്‍ത്ത് വഴറ്റിയെടുക്കണം. ശേഷം തീ ഓഫ് ചെയ്തു രണ്ടര മുതല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വരെ സാമ്പാര്‍ പൊടി ചേര്‍ത്ത് ഒന്ന് ചൂടാക്കിയെടുക്കണം.