Food

ഇനി ഉണക്ക ചെമ്മീൻ കിട്ടുമ്പോൾ ഇതൊന്ന് ട്രൈ ചെയ്‌തുനോക്കൂ…

ഇനി ഉണക്ക ചെമ്മീൻ വാങ്ങിക്കുമ്പോൾ ഇതുപോലെ ട്രൈ ചെയ്തുനോക്കൂ. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • ഉണക്കച്ചെമ്മീന്‍
  • ചുവന്നുള്ളി
  • തേങ്ങാ
  • മാങ്ങാ
  • വെളുത്തുള്ളി
  • പച്ചമുളക്
  • ഇഞ്ചി
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ഈ ഒരു ഉണക്കച്ചെമ്മീന്‍ ചമ്മന്തി തയ്യാറാക്കുവാന്‍ ആദ്യം തന്നെ ചെമ്മീന്‍ ഫ്രൈ ചെയ്‌തെടുക്കണം. ഇതിനായി ഒരു പാന്‍ ചൂടാക്കുക. അതിലേക്ക് ചെമ്മീന്‍ ഇട്ടു ലോ ഫ്‌ലെയ്മില്‍ ഇട്ടു ഫ്രൈ ചെയ്യുക. ഇതിലേക്ക് ചെറിയുള്ളി കൂടി ഇട്ടു കൊടുക്കുക. ചെറിയുള്ളി ബ്രൗണ്‍ കളര്‍ ആയി കഴിയുമ്പോള്‍ തീ ഓഫ് ചെയ്യാവുന്നതാണ്. തേങ്ങാ, മാങ്ങാ, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി തുടങ്ങിയവ മിക്‌സിയുടെ ജാറിലിട്ടു അരച്ചെടുക്കണം. കൂടെ ചൂടാറിയ ചെമ്മീന്‍ കൂടി ചേര്‍ത്ത് അരച്ചെടുക്കാവുന്നതാണ്.