Food

കടയില്‍ നിന്നും വാങ്ങുന്ന മസാല കപ്പലണ്ടി വീട്ടില്‍ ഉണ്ടാക്കിയാലോ?

കടയിൽ നിന്നും വാങ്ങിക്കുന്ന മസാല കപ്പലണ്ടി വീട്ടിൽ ഉണ്ടാക്കിയാലോ? ഇനി വെറും നിമിഷ നേരത്തിനുള്ളില്‍ മസാല കപ്പലണ്ടി ഉണ്ടാക്കാം.

ആവശ്യമായ ചേരുവകള്‍

  • കടല
  • കടലപ്പൊടി
  • അരിപ്പൊടി
  • മുളകുപൊടി
  • ഗരം മസാല
  • ഉലുവപ്പൊടി
  • ഉപ്പ്
  • വെള്ളം
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് കടല ചേര്‍ത്ത് കൊടുക്കുക, ഇതിലേക്ക് ഒരു കപ്പ് കടലപ്പൊടി, അര കപ്പ് അരിപ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ ഗരം മസാല കാല്‍ ടീസ്പൂണ്‍ ഉലുവപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. ശേഷം അല്പാല്പമായി വെള്ളം ഉപയോഗിച്ച് കുഴച്ച് കപ്പലണ്ടിയില്‍ മസാല കോട്ട് ആവുന്നത് വരെ മിക്‌സ് ചെയ്യണം. ഒരു പാനില്‍ എണ്ണയൊഴിച്ച് നല്ലതുപോലെ ചൂടാകുമ്പോള്‍ കടല ഇതിലേക്ക് ചേര്‍ക്കാം കൂടെ കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഫ്രൈ ചെയ്ത് എടുക്കുക.