ബേസിൽ ചിത്രം മരണമാസിന് നിരോധനം ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച നടൻ ടൊവിനോ തോമസ്. സൗദിയിലും കുവൈറ്റിലുമാണ് ചിത്രം നിരോധിച്ചത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസിൽ ട്രാൻസ്ജെൻഡർ കഥാപാത്രമുള്ളതിനാലാണ് പ്രദർശനം നിരോധിച്ചെതെന്നായിരുന്നു സോഷ്യൽ മീഡിയ വിലയിരുത്തലുകൾ. എന്നാൽ അതായിരുന്നില്ല കാരണെമെന്ന് ഇപ്പോൾ വെളിപ്പെടുത്തുകയാണ് ടൊവിനോ. ഇരുരാജ്യങ്ങളിലും ചിത്രത്തിനുണ്ടായ നിയന്ത്രണം ആ രാജ്യങ്ങളിലെ നിയമപ്രകാരമുള്ളതാണെന്നും താരം വ്യക്തമാക്കി.
ചിത്രം റിലീസ് ചെയ്ത ശേഷമുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ. കുവൈറ്റില്‍ സിനിമയിലെ ആദ്യ പകുതിയിലേയും രണ്ടാം പകുതിയിലേയും ചില രംഗങ്ങള്‍ നീക്കം ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് റിലീസിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിരുന്നു. ചിത്രത്തിന് സൗദിയില്‍ സമ്പൂര്‍ണ പ്രദര്‍ശന വിലക്കാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ ആയ വ്യക്തി താരനിരയില്‍ ഉള്ളതുകൊണ്ടാണ് പ്രദര്‍ശന നിയന്ത്രണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
“കുവൈറ്റില്‍ കുറച്ച് ഷോട്ടുകള്‍ കട്ട് ചെയ്തു കളഞ്ഞിട്ടുണ്ട്. സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. അത് ഓരോ രാജ്യങ്ങളുടെ… നമ്മുടെ രാജ്യമൊക്കെയാണെങ്കില്‍ വേണമെങ്കില്‍ ചോദ്യം ചെയ്യാം, അതിന് വേണ്ടി ഫൈറ്റ് ചെയ്യാം. മറ്റ് രാജ്യങ്ങളില്‍ നിയമം വേറെയാണ്. തത്കാലം ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. സൗദിയെപ്പറ്റി നമുക്ക് എല്ലാര്‍വര്‍ക്കും അറിയാം. ഞാന്‍ 2019 ല്‍ പോയപ്പോള്‍ കണ്ട സൗദിയല്ല 2023 ല്‍ പോയപ്പോള്‍ കണ്ടത്. അതിന്റേതായ സമയം കൊടുക്കൂ, അവര്‍ അവരുടേതായ ഭേദഗതികള്‍ വരുത്തുന്നുണ്ട്. 2019 ല്‍ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാള്‍ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ മാറിയിരിക്കുന്നത് എന്ന് ചോദിച്ചാല്‍ അത് വലിയ ചോദ്യമാണ്. -ടൊവിനോ പറഞ്ഞു.
content highlight: Tovino Thomas